ഗുജറാത്ത് ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയെന്ന പേരിൽ 2008 ൽ ഗാന്ധിനഗറിൽ ആരംഭിച്ച സ്ഥാപനം, 2020 ൽ നാഷനൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയെന്ന പേരിൽ പുനർനാമകരണം ചെയ്യുകയായിരുന്നു. ഫോറൻസിക് സയൻസും അന്വേഷണാത്മക ശാസ്ത്രവും കൈകാര്യം ചെയ്യുന്ന സ്ഥാപനം, കേന്ദ്ര ആഭ്യന്തരകാര്യാലയത്തിന്റെ കീഴിലാണ്. ഫൊറൻസിക് സയൻസിൽ ദീർഘകാല കോഴ്സുകൾ നൽകുന്ന രാജ്യത്തെ മികച്ച സർവകലാശാലയാണ്, നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി. രാജ്യാന്തര നിലവാരമുള്ള നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയ്ക്ക് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കാമ്പസുകളുണ്ട്.
മേയ് 10 വരെയാണ് , അപേക്ഷ സമർപ്പിക്കാനവസരം.
ഏതൊക്കെ കാമ്പസുകളിൽ ഏതൊക്കെ പ്രോഗ്രാമുകളാണുള്ളതെന്ന് , വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്.
അപേക്ഷാ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
Comments