കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡ് ഓഫീസ് അറ്റെൻറുമാരെ തെരഞ്ഞെടുക്കുന്നു
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡ് ഓഫീസ് അറ്റെന്ററു ഉദ്യോഗത്തിനു തെരഞ്ഞെടുക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും കേരള പബ്ലിക് സർവീസ് കമ്മീഷൻ ഓൺലൈനിലൂടെ ഒറ്റതവണ രജിസ്ട്രേഷൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു.നിലവിൽ രജിസ്ട്രേഷൻ ഉള്ള ഉദ്യോഗാർഥികൾക്ക് അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കാം. 125 ഒഴിവുകൾ ഉണ്ട്.
ശമ്പളം :- 16500 മുതൽ 44050 രൂപ വരെ.
പ്രായപരിധി :- 18-40, ഉദ്യോഗാർഥികൾ 2/1/84 നും 1/1/2006 നും ഇടയിൽ ജനിച്ചവരായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി:- 15 മെയ് 2024
നിബന്ധനകൾ
1. ഏഴാം ക്ലാസ്സ് പാസായിരിക്കണം.
2. ബിരുദധാരി ആകാൻ പാടില്ല.
ഹാജരാക്കേണ്ട രേഖകൾ
1. ജാതി,വയസ്സ്,യോഗ്യത, ജോലി പരിചയം തുടങ്ങിയവ സംബന്ധിച്ച னேவகம்
2. വയസ്സിളവ്,E W S വിമുക്തഭടന്മാർ തുടങ്ങിയവർക്ക് സംവരണത്തിന് അർഹതയുള്ളവർ അതിനുള്ള സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
അപേക്ഷ എവിടെ കൊടുക്കണം
ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അവരുടെ user id Do pass word ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്‌തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്‌തുത തസ്‌തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്കിലെ apply now ൽ മാത്രം ക്ലിക്ക് ചെയ്യേണ്ടതാണ് പ്രൊഫൈലിൽ അപ്ലോഡ് ചെയ്‌തിരിക്കുന്ന ഫോട്ടോ 31/12/2024 ന് ശേഷം എടുത്തത് ആയിരിക്കണം. പുതിയതായി പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോഗാർഥികൾ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോഗ്രാഫ് അപ്ലോഡ് ചെയ്യേണ്ടതാണ്.അപ്ലോഡ് ചെയ്യുന്ന ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തിയതിയും വ്യക്തമായിരേഖപെടുത്തിയിരിക്കണം. നിശ്ചിത നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് അപ്ലോഡ് ചെയ്‌ത ഫോട്ടോയ്ക്ക് അപ്ലോഡ് ചെയ്ത തിയതി മുതൽ പത്തു വർഷക്കാലത്തേയ്ക്ക് പ്രാബല്യം ഉണ്ടായിരിക്കും.ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ സോഫ്റ്റ് കോപ്പി അല്ലെങ്കിൽ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
Kommentare