Numerous Opportunities for Railway Constables and SI Positions/ റെയിൽവേ പോലീസിൽ കോൺസ്റ്റബിൾ, എസ് ഐ അവസരം
യോഗ്യത: പത്താം ക്ലാസും ബിരുദവും.
സ്ത്രീകൾക്കും അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾ
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, റെയിൽവേ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവിടങ്ങളിൽ 4208 കോൺസ്റ്റബിൾ, 452 സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്ക് ഓൺലൈനായി മെയ് 14 വരെ അപേക്ഷിക്കാം.
സ്ത്രീകൾക്കും അവസരം ഉണ്ട്.
RPF 01/2024 & RPF 02/2024 ആണ് സെൻട്രലൈസ്ഡ് എംപ്ലോയ്മെൻറ് നോട്ടീസ് നമ്പർ.
കോൺസ്റ്റബിൾ തസ്തികയിൽ പത്താം ക്ലാസ് തത്തുല്യ യോഗ്യതയുള്ള 18-28 പ്രായക്കാർക്ക് അപേക്ഷിക്കാം.
എസ് ഐ തസ്തികയിൽ ബിരുദമാണ് യോഗ്യത പ്രായപരിധി 20-28
കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്, ശാരീരിക ക്ഷമതാ പരിശോധന, ശാരീരിക അളവെടുപ്പ് പരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവ മുഖേനയാണ് തിരഞ്ഞെടുപ്പ്.
ശാരീരിക ക്ഷമതാ പരിശോധനയിൽ ഇനി പറയുന്ന ഇനങ്ങൾ ഉണ്ടാകും
1) കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്)
പുരുഷൻ: 5 മിനിറ്റ് 45 സെക്കൻഡിൽ 1600 മീറ്റർ ഓട്ടം, ലോങ്ങ് ജംപ് 14 അടി ഹൈജംപ് 4 അടി.
സ്ത്രീ: 3 മിനിറ്റ് 40 സെക്കൻഡിൽ 800 മീറ്റർ ഓട്ടം, ലോങ്ങ് ജംപ് 9 അടി ഹൈജംപ് 3 അടി.
2) സബ് ഇൻസ്പെക്ടർ (എക്സിക്യൂട്ടീവ്)
പുരുഷൻ: ആറ് മിനിറ്റ് 30 സെക്കൻഡിൽ 1600 മീറ്റർ ഓട്ടം ലോങ്ങ് ജംപ് 12 അടി ഹൈജംപ് 3അടി 9 ഇഞ്ച്
സ്ത്രീ: നാല് മിനിറ്റിൽ 800 മീറ്റർ ഓട്ടം, ലോങ്ങ് ജംപ് 9 അടി, ഹൈജംപ് 3 അടി.
ശാരീരിക അളവുകൾ ഫീസ് തുടങ്ങിയ വിവരങ്ങൾക്ക് www.rrbthiruvananthapuram.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Comments