കേരള സർക്കാർ, കോളേജ് വിദ്യാഭ്യാസവകുപ്പ് മുഖേന നൽകുന്ന റിസർച്ച് അവാർഡായ-ആസ്പയർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ/എയ്ഡഡ് കോളേജുകളിൽ
രണ്ടാം വർഷ ബിരുദാനന്തര ബിരുദം, എം.ഫിൽ., പിഎച്ച്.ഡി. എന്നിവയ്ക്ക് പഠിക്കുന്ന വിദ്യാർഥികൾക്കാണ്, അവസരം. അപേക്ഷിക്കാനുള്ള അവസാന തിയ്യതി,ഒക്ടോബർ 26 ആണ്.
ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ, ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസസ് എന്നീ വിവിധ മേഖലകളിൽ ഉപരിപഠനം, നടത്തുന്ന വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.
സ്കോളർഷിപ്പ് ആനുകൂല്യം
1.രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് പ്രതിമാസം 8,000 രൂപ
2.എം.ഫിൽ. വിദ്യാർത്ഥികൾക്ക് പ്രതിമാസം 10,000 രൂപ
3.പിഎച്ച്.ഡി. വിദ്യാർത്ഥികൾക്ക് പ്രതിമാസം 12,000 രൂപ
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മുകളിൽ പ്രതിപാദിച്ചിരിക്കുന്ന നിരക്കിൽ സ്കോളർഷിപ്പ് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്
Opmerkingen