top of page

സ്നേഹപൂർവ്വം സ്കോളർഷിപ്പ് - 2024




സ്നേഹപൂർവ്വം സ്കോളർഷിപ്പ് - 2024

മാതാപിതാക്കൾ ഇരുവരുമോ അല്ലെങ്കിൽ ഒരാളോ മരിച്ചുപോവുകയും ജീവിച്ചിരിക്കുന്നയാൾക്ക്സാമ്പത്തിക പരാധീനതയാൽ കുട്ടികളെ സംരക്ഷിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയിൽ കുട്ടികളെ സ്വഭവനങ്ങളിൽ / ബന്ധുഭവനങ്ങളിൽ താമസിപ്പിച്ച്വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്കൊണ്ടുവരുന്നതിനുള്ള പ്രതിമാസ ധനസഹായമാണിത്. 5 വയസ്സിൽ താഴെയും 1 മുതൽ 5-ാം ക്ളാസ്സുവരെ പഠിക്കുന്നവർക്കും പ്രതിമാസം 300 രൂപയും 6 മുതൽ 10-ാം ക്ളാസ്സുവരെ പഠിക്കുന്നവർക്ക്പ്രതിമാസം 500 രൂപയും, 11, 12 ക്ളാസ്സുകളിൽ പഠിക്കുന്നവർക്ക്പ്രതിമാസം 750 രൂപയും. ഡിഗ്രി പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക്പ്രതിമാസം 1000 രൂപയുമാണ്നൽകുക. കേരള സാമൂഹ്യ സുരക്ഷ മിഷനാണ്പദ്ധതി നടപ്പാക്കുന്നത്.


അപേക്ഷ നൽകേണ്ട അവസാന തിയതി - 31/03/2024

പ്രാ യപരിധി

.അതത്ക്ലാസ്സിനനുസരണമായി

സ്കോ ളർഷി പ്പ് തുക

പ്രതിമാസം 1000 രൂപ
1. അച്ഛനോ അമ്മയോ രണ്ടുപേരുമോ നഷ്ടപ്പെട്ടുപോയ കുട്ടികൾ ആയിരിക്കണം 
2. കുട്ടികൾ ഒന്നാം ക്ളാസ്സു മുതൽ ഡിഗ്രി ക്ളാസ്സു വരെ പഠിക്കുന്നവരായിരിക്കണം 
3. ബി പി എൽ കുടുംബത്തിൽപെട്ടവരായിരിക്കണം എ പി എൽ കുടുംബത്തിലുള്ളവരാണെങ്കിൽ കുടംബവാർഷിക വരുമാനം ഗ്രാമ പഞ്ചായത്തിലാണെങ്കിൽ 20000 രൂപയിൽ താഴെയായിരിക്കണം. മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശമാണെങ്കിൽ 22375 രൂപയിൽ താഴെയായിരിക്കണം. 
4. വിദ്യാർത്ഥിയുടെയും രക്ഷിതാവിന്റേയും പേരിൽ ജോയിന്റ് ബാങ്ക്അക്കൗണ്ട്ഉണ്ടായിരിക്കണം.

ഹാ ജരാ ക്കേ ണ്ട രേ ഖകൾ

1. പിതാവ് / മാതാവ്മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ്
വരുമാന സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ബി പി എൽ
സർട്ടിഫിക്കറ്റ്/ബി പി എൽ റേഷൻ കാർഡിന്റെ സാക്ഷ്യപത്രം
2. ആധാർ കാർഡ്
3. ബാങ്ക്പാസ്സ്ബുക്ക്പകർപ്പ്
4. സഥാപന അധികാരിയുടെ സാക്ഷ്യപത്രം

അപേ ക്ഷ എവി ടെ കൊ ടുക്കണം

1. അപേക്ഷയും അനുബന്ധരേഖകളും അതത്സ്ക്കൂൾ
-കോളേജ്സ്ഥാപന മേധാവികൾക്ക്നൽകണം. കവറിൽ
സ്നേഹപൂർവ്വ പദ്ധതിക്കുള്ള അപേക്ഷ, അപേക്ഷകന്റെ പേര്,
ജില്ല, അപേക്ഷകന്റെ അഡ്രസ്സ്എന്നിവ വ്യക്തമായി
എഴുതണം. കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം,
കോഴിക്കോട്എന്നീ ജില്ലകളിൽ ഉള്ളവർ റീജിയണൽ
ഡയറക്ടർ, കേരള സോഷ്യൽ സോക്യൂരിറ്റി മിഷൻ
റീജിയണൽ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്എന്ന
വിലാസത്തിലും മററു ജില്ലക്കാർ എക്സിക്യൂട്ടീവ്ഡയറക്ടർ
കേരള സോഷ്യൽ സോക്യൂരിറ്റി മിഷൻ, രണ്ടാം നില,
വയോജന പകൽ പരിപാലന കേന്ദ്രം, പൂജപ്പുര,
തിരുവനന്തപുരം 12 എന്ന വിലാസത്തിലും അയക്കണം

2. അപേക്ഷ ഫോമിനായി ഇവിടെ ക്ലിക്ക്ചെയ്യുക.



31 views0 comments

Recent Posts

See All

പ്രതിവർഷം ഒരുലക്ഷം‌; ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കൂ

ബിരുദതലത്തിൽ നൽകുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാനയോഗ്യത പ്ലസ് ടുവും ബിരുദാനന്തര ബിരുദതലത്തിൽ നൽകുന്ന ഉന്നത...

Comments


bottom of page